ശലഭമായ് ഉയരുവാൻ

പറയാൻ കൊതിച്ചൊരെന്റെ വാക്കിൽനീ
നുകരാൻ കൊതിച്ച തേൻ തുളിമ്പിയോ
പറയുമരിയമൊഴികൾ പ്രണയമധുരമായ്
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്

ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആർദ്രമായ് മധുരനൊമ്പരം
എന്റെ കാതിൽ നിൻ സ്നേഹം മർമ്മരം
നിൽ‌പ്പൂ ഞാൻ ഹൃദയദാഹമായ്
എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ
പരിണയത്തിനീ പ്ര്കൃതി പന്തലായ്
കടൽക്കിളീ പറന്നു വാ തരംഗതാളമൊത്തു
പാടിവാ.. അലസമായ് അലയുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആ ... മാലതിൽമുകുളമാലയായി
നിന്റെ മാറിലെ രോമഹർഷമായ്
മാറുമീ നിമിഷശോഭയെൻ
വാഴ്വിലാകവേ  കാ‍ത്തിരുന്നു ഞാൻ
തരുണ മാനസം മധു പകർന്നിടാൻ
കൊതിക്കയായ് വിളിക്കയായ്
നിലാവുപൂക്കുമീ വയൽക്കരെ
അരുമയായ് മുരളുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shalabhamayi uyaruvan

Additional Info

Year: 
2013

അനുബന്ധവർത്തമാനം