ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ

ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹ വനികള്‍ പൂത്തുനില്‍ക്കും വരനിമിഷം
മായരുതീ മധുനിമിഷം മറയരുതീ മദനിമിഷം
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം

എഴുതിയാല്‍ തീരുകില്ലാ പാടിയാല്‍ തീരുകില്ലാ
പ്രണയജന്മം നിറയുമീ
പ്രിയരാവിന്‍ ഗാനം
നാളെയില്ലിന്‍ നെഞ്ചില്‍
ഈ വര്‍ണ്ണരാവു മാത്രം (2)
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹവനികള്‍ പൂത്തുനില്‍ക്കും വരനിമിഷം

മയില്‍‌പ്പീലി മുടിയഴകോ‍ടെ
പ്രണയമായി  നമ്മളാടി
കുറുനിര പൂമ്പൊടിയിതൾ
തൂവെണ്ണിലാവായി  മാറി
രാമഴച്ചാറ്റല്‍ പോലും തൂമഞ്ഞില്‍ വീണലിഞ്ഞു (2)

ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
മായരുതീ മധുനിമിഷം മറയരുതീ മദനിമിഷം
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
ഉം.ഉം.

3UW_epc35wc