മനസ്സില്‍ മധുപന്‍
മനസ്സില്‍ മധുപന്‍ മൂളും കാലം
മെയ്യില്‍ മലരുകള്‍ വിടരും പ്രായം
ശിശിരക്കാറ്റേ മധുരക്കുളിരേ
ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ
ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ
മനസ്സില്‍ മധുപന്‍ മൂളും കാലം
പറയുമോ ശ്രുതി മീട്ടുമോ
ചെറു ചെല്ലക്കാറ്റേ നീ
പകരുമോ ഒന്നു മൂളുമോ
പ്രണയം കൊണ്ടു മൂടുമോ
കാർമുടിയിഴകളിലെ
മണിമുത്തുകള്‍ നല്‍കാമോ
എന്‍ കനവിന്റെ മഴവില്ലിന്‍
നിറം കണ്ടു വരുമോ
ഈ കാട്ടിലെ കുസൃതിക്കാറ്റേ
ഈ മേട്ടിലെ കുറുമ്പന്‍ കാറ്റേ
മനസ്സില്‍ മധുപന്‍ മൂളും കാലം
പടരുമോ ഒന്നു നിറയുമോ
വിണ്ണിന്‍ പാട്ടുകാരാ
മിഴിയിലെ എന്‍ നിനവിലെ
സ്നേഹക്കൂട്ടുകാരാ
കാര്‍മുകില്‍ വര്‍ണ്ണന്റെ
കുഴലൊന്നൂതാമോ
നിന്‍ സഖികൾ തൻ ഹൃദയങ്ങള്‍
പൂവനിയാക്കാമോ
ഈ കാട്ടിലെ കുസൃതിക്കാറ്റേ
ഈ മേട്ടിലെ കുറുമ്പന്‍ കാറ്റേ
മനസ്സില്‍ മധുപന്‍ മൂളും കാലം
മെയ്യില്‍ മലരുകള്‍ വിടരും പ്രായം
ശിശിരക്കാറ്റേ മധുരക്കുളിരേ
ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ
ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ