മുകിലേ അനാദിയായി

മുകിലേ അനാദിയായി
പൊഴിയൂ നിതാന്തമായി
കിനിയും വിഷാദമായി
പടരും വിലാപമായി
ചിരിയായി പ്രശാന്തിയായി
രതിയായിവിരാഗമായി
പലതായി പലതായി
മുകിലേ അനാദിയായി
പൊഴിയൂ നിതാന്തമായി

ഉൾ‌ക്കനലുകളില്‍ വീഴുവതെന്തോ
സ്മൃതിയോ മിഴിനീര്‍ മഴയോ
നീൾവിരലുകളാല്‍ തഴുകുവതാരോ
മൃതിയോ ജനി തന്‍ നനവോ
തുടരൂ ഗാനാലാപം
പറയാമൊഴി തന്‍ ഹാരം
ഒരു മിന്നല്‍ക്കൊടി തെന്നും മിഴി ചിന്നും ചാരെ
പലകാലം അതിനോളം മനമോർ‌ക്കാനായി
മുകിലേ അനാദിയായി
പൊഴിയൂ നിതാന്തമായി

ഈ നഗരത്തിന്‍ വീഥികളേതോ
മഴതന്‍ അഴികള്‍ക്കുള്ളില്‍
രാവൊരു മായാ മരുഭൂമിയിലെ
ഇരുളിന്‍ കാരാകാരം
ചൊരിയൂ ആത്മാലാപം
അറിയാക്കഥതന്‍ സാരം
ചില താരം ഒളിവീശും ചിരി തൂകും ദൂരെ
ചില നേരം തിരിനീട്ടും വഴികാണാനായി
മുകിലേ അനാദിയായി
പൊഴിയൂ നിതാന്തമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mukile anadiyayi

Additional Info

Year: 
2013