സംഗമ മംഗള മന്ത്രവുമായി
സംഗമ മംഗള മന്ത്രവുമായി
പൂവണിയും അനുരാഗം
അഞ്ചിത യൗവന കല്പനയൊന്നിൽ
മുങ്ങി വരും അഭിലാഷം
എൻ ഹൃദന്തം ഒരു തടാകം
അതിൽ നീരാടും ഒരു ഹംസം നീ
കാറ്റോലും തീരങ്ങൾ താലങ്ങളേന്തുന്നു
ചേക്കേറും മേഘങ്ങൾ വർണ്ണങ്ങൾ പെയ്യുന്നു
നീ വന്നു ചേരവേ നിൻ മൗനം നീളവേ
ഞാൻ നിന്നിൽ ചാർത്തുന്നു എന്നാത്മഹാരം
എന്നുടെ ചിന്തയിൽ മുത്തുകൾ വിതറിയ-
തെങ്ങനെയെങ്ങനെ നീ
നിന്നിലെ സ്പന്ദനമെന്നിലുണർത്തിയ-
തെങ്ങനെയെങ്ങൻനെനീ
ഒരു വികാരം… അതിൻ വിലാസം
ഒരു രോമാഞ്ചം അതിന്നാലസ്യം (സംഗമ)
നിൻ കണ്ണിൻ ആഴത്തിൽ മോഹങ്ങൾ താഴുന്നൂ
നിൻ നെഞ്ചിൻ താപത്തിൽ ദാഹങ്ങൾ കൂടുന്നൂ
നീയെന്നെ പുൽകവേ നീയെന്നിൽ പൂക്കവേ
ഞാൻ നിന്നിൽ ചാർത്തുന്നു എൻ ജീവരാഗം
നിന്നുടെ ഇത്തിരി ലജ്ജയിൽ വിടരുവ-
തെന്നിനി എന്നിനി ഞാൻ
നിന്നിലെ നിസ്തുല നിർവൃതിയറിയുവ-
തെന്നിനിയെന്നിനി ഞാൻ
ഒരു വികാരം… അതിൻ വിലാസം
ഒരു രോമാഞ്ചം അതിന്നാലസ്യം (സംഗമ)
CTRL + Q to Enable/Disable GoPhoto.it