ഓക്കുമരക്കൊമ്പത്തെ

ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ (2)

കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ(2) (ഓക്കുമര)

ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ

മഞ്ജുമഗ്നോളിയായിൽ വണ്ടു പാറുന്നിതേ (ഓക്കുമര)

 

പൊന്നന്തി വരും വഴിയിൽ നിഴലെല്ലാം നീന്തും

നീന്താലോ

നിൻ കണ്ണിലെ ആഴത്തിൽ തുടിച്ചൂ നീലസ്വപ്നം

എന്നിട്ടും

നല്ലിണയൊടു തുണയൊടു നിറനിറ വരിയുമൊരാലിംഗനം

ഹഹഹഹാ...

നല്ലിണയൊടു തുണയൊടു നിറനിറ വരിയുമൊരാലിംഗനം  (ഓക്കുമര)

 

 

ഇച്ചോളവയൽക്കരയിൽ കുടിയേറിപ്പാർക്കാം

പാർക്കാലോ

നാം തൂവിയ പൂമ്പൊടിയിൽ നമുക്കു നമ്മെ തേടാം

തേടീലോ

പൂമണമൊടു നിറമൊട് തനുവൊട്  മനമൊടു സമ്മേളനം

ആഹാ....

പൂമണമൊടു നിറമൊട് തനുവൊട്  മനമൊടു സമ്മേളനം

 

ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ

മഞ്ജുമഗ്നോളിയായിൽ വണ്ടു പാറുന്നിതേ (ഓക്കുമര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oakku Marakkombathe

Additional Info

Year: 
1986

അനുബന്ധവർത്തമാനം