അത്തം ചിത്തിര ചോതിപ്പൂ

അത്തം ചിത്തിര ചോതിപ്പൂ

അത്തപ്പത്തിനുദിപ്പൂ ഓണപ്പൂ

അത്തപ്പത്തിനുദിപ്പൂ ഓണപ്പൂ (അത്തം ചിത്തിര)

ആടിയറുതി ചേറ്റിൽ കുളിച്ചതും

പൊന്നിൽ കുളിച്ചതും താമരപ്പൂ

പൊന്നിൽ കുളിച്ചതും താമരപ്പൂ  (അത്തം ചിത്തിര)

 

മാതേവർകാവിലും മാവേലിക്കരയിലും

ഓണത്തപ്പന്റെ തേരു വന്നൂ

മാതേവർകാവിലും മാവേലിക്കരയിലും

ഓണത്തപ്പന്റെ തേരു വന്നൂ

നന്മയെ തുല്യമായ് പങ്കിടാനോ

തിന്മയെ പാതാളം പോക്കിടാനോ

തിന്മയെ പാതാളം പോക്കിടാനോ (അത്തം)

 

മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി

ചന്ദിര മുഖം കുനിത്ത് ലങ്കി മറിന്താള്

ലങ്കി മറിന്താള്

മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി

ചന്ദിര മുഖം കുനിത്ത്  വണ്ടിൻ ചിറകൊത്ത് മുടിത്തഴപ്പ്

വില്ലു കുലച്ച ചിമ്മിക്കൊടികള് കണ്ണാടിക്കവിളും

അഞ്ജനക്കണ്ണിന്റെ ചെപ്പിനകത്തൊരു

സൊപ്പനം ചോർന്ന്

പവിഴച്ചുണ്ടിലു പുഞ്ച്ചിരി വാർന്ന്

വമ്പത്തി പെണ്ണാള് 

ഒരുത്തി ലങ്കി മറിന്താള്  

മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി

ചന്ദിര മുഖം കുനിത്ത് ലങ്കി മറിന്താള്

ലങ്കി മറിന്താള്

 

കണ്ണനെ കണ്ടു ഞാൻ തോഴീ

കരിവർണ്ണനെ കണ്ടു ഞാൻ തോഴീ  (കണ്ണനെ)

ഇരവിലെല്ലാരും ഉറങ്ങിടുമ്പോളൊരു

കനവു പോയ് വന്നവൻ പോയീ 

ഇരവിലെല്ലാരും ഉറങ്ങിടുമ്പോളൊരു

കനവു പോയ് വന്നവൻ പോയീ   (കണ്ണനെ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Atham Chithira Chothippoo