അമ്മത്തിങ്കള്‍ പൈങ്കിളി

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി (3)
ചെഞ്ചുണ്ടത്തുമ്മക്കല്‍ക്കണ്ടങ്ങള്‍ കൊണ്ടുവാ
ഈ പാവക്കുഞ്ഞിന്‍ കാതില്‍ മൂളാന്‍ പാട്ടു താ

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി

മഞ്ചാടിത്തുഞ്ചത്തെ വായാടി തത്തമ്മേ
വായ്ത്താളം നിര്‍ത്തിപ്പോന്നാലൊപ്പം ചേര്‍ക്കാം
സ്വപ്നം കോർക്കാം..
പച്ചോലത്തുണ്ടാലേ അച്ഛന്‍ തുന്നിത്തീര്‍ക്കും
കൊച്ചോമല്‍ വാച്ചും ചേലില്‍ കൈയില്‍ കെട്ടാം
നേരം നോക്കാം..
ആകാശപ്പാടത്തൂയല്‍ തേടും ഓലേഞ്ഞാലി 
കണ്ണെത്താദൂരെ പൊങ്ങിപ്പാറും മോഹക്കാരി 
ഇക്കൂടെക്കൂടാന്‍ താളം തുള്ളി വാ
അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി

പൈമ്പാല്‍ക്കിണ്ണം തട്ടി മച്ചേറിപ്പോയ്ക്കൂടും
പൂച്ചമ്മക്കുഞ്ഞിന്‍ കൺകൾ മൂടിക്കെട്ടാം
കൂടെ കൂട്ടാം..
തൂവാഴത്തേനുണ്ണാന്‍ കുന്നായ്മക്കുന്നത്തെ
അണ്ണാറക്കണ്ണന്മാരെ ഒക്കത്തേറ്റാം
കാര്യം കാണാം..
വെണ്‍താരപ്പട്ടം നേടാന്‍ പോകും മിന്നാമിന്നി 
രാനേരം മാത്രം മിന്നിക്കാട്ടും നീലക്കണ്ണി 
ഇക്കൂടെക്കൂടാൻ തെന്നിത്തെന്നി വാ

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി
ചെഞ്ചുണ്ടത്തുമ്മക്കല്‍ക്കണ്ടങ്ങള്‍ കൊണ്ടുവാ
ഈ പാവക്കുഞ്ഞിന്‍ കാതില്‍ മൂളാന്‍ പാട്ടു താ

അമ്മത്തിങ്കള്‍ പൈങ്കിളി
ഒന്നെന്നെക്കാണാന്‍ വാ കിളി

Yh2rr7BBOdw