മാനത്തെ വെള്ളിത്തിങ്കള്‍
മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും
ഉള്ളിന്നുള്ളില്‍ മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ (2)
പ്രാര്‍ത്ഥിക്കും മൗനത്തോടെ
കാറ്റത്തും കണ്‍ചിമ്മാതെ
ചാരത്തായി കാവല്‍ നില്‍ക്കാന്‍ ഞാനില്ലേ
പൂക്കാലം വീണ്ടും നമ്മള്‍ കണ്ടെത്തും
നല്ലൊരാ നാളില്‍ നമ്മള്‍ ചെന്നെത്തും (2)
ചാഞ്ചക്കം ചെല്ലപ്പൈതല്‍ ചായുമ്പോള്‍
താലോലം തങ്കത്തൊട്ടില്‍ ഞാനല്ലേ
മഞ്ഞത്തും വേനല്‍ വീഴും തീരത്തും
കണ്ണീര്‍മാരിക്കാലത്തും സ്വര്‍ഗ്ഗക്കൂടായി ഞാനില്ലേ
മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും
ഉള്ളിന്നുള്ളില്‍ മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ
ചെന്തീതൻ ചന്തം ചിന്തും മാലാഖ
നേരത്തിന്‍ തേരില്‍ ചാരേ വന്നാലും
വാനോര്‍ക്കും കയ്യെത്താതെ ആത്മാവിന്‍
ആഴിത്താഴെ ചിപ്പിക്കുള്‍ മുത്തായി കാക്കാന്‍ ഞാനില്ലേ
മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും
ഉള്ളിന്നുള്ളില്‍ മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ
പ്രാര്‍ത്ഥിക്കും മൗനത്തോടെ
കാറ്റത്തും കണ്‍ചിമ്മാതെ
ചാരത്തായി കാവല്‍ നില്‍ക്കാന്‍ ഞാനില്ലേ