ഉദയം ചാമരങ്ങൾ

ഉദയം ചാമരങ്ങൾ വീശീ ഭാവുകം (2)
കരിമുകിൽ മാഞ്ഞുപോയ്
തെളിവെയിൽ തേൻ കണം
ചൊരിയുന്നൊരോമൽ ശരത്കാലമായീ
ശുഭയാമമായ്     (ഉദയം)

താരഹാരമേന്തി വരവേൽപ്പൂ ചൈത്രയാമിനീ
മാനസങ്ങളൊന്നു ചേരുമീ അപൂർവ്വ വേളയിൽ (താരഹാരമേന്തി)
രാഗധാര ചൂടി മിന്നും ദീപനാളമായ്
പ്രാണനിൽ തെളിഞ്ഞു നിൽക്കു നീ സ്നേഹമേ (ഉദയം)

ഈറൻ മഞ്ഞിൽ മുങ്ങും മൃദുരോമാഞ്ചങ്ങൾ പൂവിടും
ജീവിതങ്ങൾ ചേർന്നു പാടുമീ അപൂർവ്വ സംഗമം (ഈറൻ)
പോയ കാലമേഘം ജന്മപുണ്യമായ്
ജീവനിൽ നിറഞ്ഞു നിന്നിതാ സ്നേഹമേ (ഉദയം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayam chaamarangal

Additional Info

Year: 
1995