സ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായ്

സ്മൃതികൾ ഒരു മൗനരാഗവേലിയേറ്റമായ്
ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്
കടലേ അപാരതേ സാക്ഷ്യം (സ്മൃതികൾ)

കാലമേ അഗാധഭാവഗീതമേ
നീന്തി നീ വിഷാദരാഗ സാരമേ (കാലമേ)
ഏകതാര മൂളും ജീവഗാനപല്ലവി
വീണലിഞ്ഞുവോ നിഴലിൽ (സ്മൃതികൾ)

പാതയിൽ കൊഴിഞ്ഞുവീണ പൂവുകൾ
പാഴിരുൾ ചൊരിഞ്ഞ മോഹമുള്ളുകൾ (പാതയിൽ)
മൂടൽമഞ്ഞിൽ വിങ്ങുമീ യാമഗദ്ഗദങ്ങളിൽ
വീണുടഞ്ഞുവോ ഹൃദയം (സ്മൃതികൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Smrithikal oru maunaraaga veliyattamaay