ഒന്നാം മാനത്ത്

ഒന്നാം മാനത്ത് ചുണ്ടൻ മണിക്കളി
മാവിൻകൊമ്പത്ത് ചൂളം വിളിക്കിളി
എന്നോമൽ പഞ്ചവർണ്ണക്കിളി നീ
പൊന്നും നെന്മണി കൊയ്യും വയൽക്കിളി
എന്നെപ്പാടിമയക്കുമിണക്കിളി
കണ്ണേയെൻ കൂട്ടിന്നിളംകിളി നീ
വെള്ളാരം കുന്നേലോ കുഞ്ഞാലിൻ ചില്ലേലോ
ചുള്ളിവിരിച്ചിട്ട കൂടൊന്നൊരുക്കണ്ടേ
(ഒന്നാം മാനത്ത് .. )

പുന്നാരച്ചുണ്ടിലെ പാട്ടിൻ നറുപല്ലവി കേട്ടുണരുമ്പോൾ
വിടരും മിഴിയിണയാരേ തേടുന്നൂ വഴിയിൽ
മേഘങ്ങൾ കണ്ണാടിനോക്കും മഴ ചുംബിച്ചു പൂവിട്ട നേരിൽ
വിരിയും കനവുകളെന്തേ നീന്തുന്നു കുളിരിൽ
കണിചെമ്പനീർ നിന്നുടതാരിൽ തേൻ ചന്ദനം ഞാനണിഞ്ഞേ..
പവനുരുകിയുരുകിയെന്നിൽ സുഖലഹരി നിറയവേ
പുളകം തൂവൽ വീശി പുതു പുഞ്ചിരിപ്പാലടയിൽ
(ഒന്നാം മാനത്ത് .. )

ചേലുള്ള പീലികൾ ചീകി അവളെന്നുമെൻ കൂടെയുണ്ടെങ്കിൽ
ഇളനീർപ്പുഴയുടെ താളം തുള്ളൂല്ലേ ഉയിരിൽ
സ്നേഹത്തിൽ ചൂടുള്ള നെഞ്ചിൽ നറുമഞ്ഞൊന്നു തൊട്ടതുപോലെ
തനുവിൽ തളിരുകളാകെ മൂടൂല്ലേ… പതിയെ
തനിച്ചെല്ലത്തങ്കക്കിനാവിൽ ചേർന്നു ഞാനിന്നിരിക്കേ
ചിരിയെഴുകുമഴകിലൂടെ കളമൊഴികളുതിരവേ
പുതുചിങ്ങം വന്നോതി ഇനിയെന്നുമേ പൊൻപുലരി
(ഒന്നാം മാനത്ത് .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
onnaam maanath

Additional Info

Year: 
2012

അനുബന്ധവർത്തമാനം