വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ
വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ കള്ളച്ചിരിക്കളിപ്പാട്ടുമായ്...
തുള്ളിത്തുടിക്കണതാരു നീ ഇളവാര്‍ക്കുഴലീ...
തുള്ളി തുള്ളിത്തുളുമ്പാതെ നീ വള്ളിമരക്കളിയൂയലില്‍
തെള്ളിത്തെള്ളി നിന്നെ കാത്തെടീ തെളിനീര്‍പ്പുലരീ...
അത്തിമുത്തു പെറുക്കീ കൊരുത്തൊരുക്കീ ഒത്തു നല്ലവീട്
തത്തയെത്തിക്കുറുകീ തത്തിച്ചിലമ്പീ പുത്തനൊരു പാട്ട്
അന്തിമാനപ്പന്തിനൊത്തു പൊന്തിവന്ന ചന്തിരന്റെ
ചന്തമുള്ള ചോപ്പെനിക്ക് താ താ...
മിന്തിമൊന്തിവന്ന നല്ല മുന്തിരിപ്പൂന്താരകങ്ങള്‍
ചന്ദനപ്പൂഞ്ചെണ്ടുമല്ലി താ താ...
പരലുപോൽ മിഴികളില്‍ പുഴ തിരയുകയോ...
ഇളമുളം കുഴലുപോൽ ചിരിവിതറുകയോ...
പഴയൊരാവഴിയിലേ മഴമൊഴിയുകയോ...
തെളിനിലാച്ചിമിഴിലേ തിരിയുലയുകയോ...
കാറ്റോടു മിണ്ടാപ്പെണ്ണേ നീറ്റോടു നീന്താമോ...
ആറ്റോരമെന്താണെന്നേ കാതോടു പറയാമോ...
ഇതിരിപ്പൂഞ്ചെപ്പിലുള്ള ചിത്തിരപ്പൂം കുങ്കുമത്തെ
കട്ടെടുത്തു തൊട്ടെടുത്തതാരെ...
പത്തുമുഴം ചേലെടുത്തു പട്ടുചുറ്റി പൊട്ടു തൊട്ടു
പൊന്നുപോലെ കാത്തുവെച്ചതാരേ....
വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ കള്ളച്ചിരിക്കളിപ്പാട്ടുമായ്...
തുള്ളിത്തുടിക്കണതാരു നീ ഇളവാര്‍ക്കുഴലീ...
ഇതിലെ നീ ഒഴുകിയോ ഇല പൊഴിയുകയോ...
ഇമകളില്‍ കനവുകള്‍ ഇഴയെഴുതുകയോ...
ഇനിയുമീ കുരുവി തന്‍ നിനവിളകുകയോ...
ഇളവെയില്‍ തളിരുകള്‍ ഒളി ചിതറുകയോ...
പൊന്‍വാകമേലേയേതോ രാത്തുമ്പി ചേക്കേറും...
പാവാടയാട്ടും പൂവേ നീ വന്നു ചേക്കേറും...
പുള്ളിമാനേ നുള്ളി നുള്ളി ചില്ലുവെള്ളിക്കുന്നുകേറി
കാതിലോലക്കമ്മലേകിപ്പോരാം...
നില്ല് നില്ല് കുഞ്ഞുമൈനെ നിന്നെയെന്റെ സ്വന്തമാക്കി
അല്ലിമുല്ലക്കാവിലൊത്തു ചേരാം...
വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ കള്ളച്ചിരിക്കളിപ്പാട്ടുമായ്...
തുള്ളിത്തുടിക്കണതാരു നീ ഇളവാര്‍ക്കുഴലീ...
തുള്ളി തുള്ളിത്തുളുമ്പാതെ നീ വള്ളിമരക്കളിയൂയലില്‍
തെള്ളിത്തെള്ളി നിന്നെ കാത്തെടീ തെളിനീര്‍പ്പുലരീ...
അത്തിമുത്തു പെറുക്കീ കൊരുത്തൊരുക്കീ ഒത്തു നല്ലവീട്
തത്തയെത്തിക്കുറുകീ തത്തിച്ചിലമ്പീ പുത്തനൊരു പാട്ട്
അന്തിമാനപ്പന്തിനൊത്തു പൊന്തിവന്ന ചന്തിരന്റെ
ചന്തമുള്ള ചോപ്പെനിക്ക് താ താ...
മിന്തിമൊന്തിവന്ന നല്ല മുന്തിരിപ്പൂന്താരകങ്ങള്‍
ചന്ദനപ്പൂഞ്ചെണ്ടുമല്ലി താ താ... ഹോയ്...