വിണ്ണിൻ കരങ്ങൾ

വിണ്ണിൻ കരങ്ങൾ മണ്ണിൻ ഹൃദന്തതാളം ഉണർത്തവേ
മന്ദസമീരൻ പൂവിൻ ഹൃദന്തരാഗം പകർത്തവേ
തുഹിനവർഷങ്ങളിൽ കുതിർന്നും ചുവന്നും
എൻ മോഹമായ് വിരിഞ്ഞും നിറഞ്ഞും നിൽക്കും
ചേതോഹരീ, ചേതോമയീ   (വിണ്ണിൻ)

തളിരിനും താരിനും കുളിരുമീ വേളയിൽ
നെഞ്ചിൽ നെഞ്ചിൻ താപം നൽകാൻ
പോരൂ നീയെൻ ജീവനേ
ആത്മാവിൻ ഏകസ്വരം കേൾക്കുവാൻ   (വിണ്ണിൻ)

ശിലയിലും മധുകണം കിനിയുമീ വേളയിൽ
മെയ്യിൽ മെയ്യിൻ വർണ്ണം ചാർത്താൻ
പോരൂ നീയെൻ കാമിതേ
എൻ ചുണ്ടിൽ മാധുര്യമായ് മാറുവാൻ  (വിണ്ണിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vinnin karangal

Additional Info

Year: 
1989

അനുബന്ധവർത്തമാനം