ലില്ലിപ്പൂ പോലെ
ലില്ലിപ്പൂ പോലെ എന്റെ ഉള്ളം ഇതാ
ഡാഫോഡിൽ പോലെ എന്റെ സ്വപ്നം ഇതാ
ഇതളണിഞ്ഞൂ ഇളം കാറ്റിൽ
ചിറകണിഞ്ഞൂ നിറച്ചാർത്തിൽ
തേൻമുത്തും ചൂടി ഞാൻ നിൽക്കുന്നു
ഏകാന്തതേ നിൻ വീഥിയിൽ (ലില്ലിപ്പൂ...)
തീരം പുൽകും ഓളങ്ങളേ സന്ദേശഗീതങ്ങളേ (2)
കളകളം സ്വർണ്ണ മണികൾ പോൽ
കിലുങ്ങിടും എന്റെ കരളിലും
രോമാഞ്ചസൂനങ്ങളുതിരുമ്പോൾ ഏതോ സുഖം ആഹാ ആഹാ
അഴകണിയിൽ നിഴൽ വിരിയിൽ (ലില്ലിപ്പൂ...)
കാണാതോടും അശ്വങ്ങളേ നാഗീയ നിമിഷങ്ങളേ (2)
സുരഭിലം രാഗമധുരിതം
തരളിതം എന്റെ ഹൃദയം
അജ്ഞാതസംഗീതമണയുമ്പോൾ ഏതോ ലയം ആഹാ ആഹാ
അഴകണിയിൽ നിഴൽ വിരിയിൽ (ലില്ലിപ്പൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Lillippoo pole