ജന്മങ്ങളെന്റെ കണ്മുന്നിൽ - D

ജന്മങ്ങളെന്റെ കണ്മുന്നിൽ
വർണ്ണങ്ങൾ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈ വിധം പ്രാണ മുകുളമായ്
ഈ വിധം പ്രാണ മുകുളമായ് (ജന്മങ്ങളെന്റെ...)

നിന്നിൽ വന്നു പൂക്കും
മൃദുസ്മേരം വാസന്തമായ് (2)
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നിൽ പാലാഴിയായ്
കരളിൻ കരളാണു നീ
ഉയിരിൻ ഉയിരാണു നീ (ജന്മങ്ങളെന്റെ...)

നിന്നിൽ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായി (2)
ഉണരുന്നു കണ്ണിൻ ആനന്ദമായ്
ഉറങ്ങുന്നു സൗമ്യ സായൂജ്യമായ്
കരളിൻ കരളാണു നീ
ഉയിരിൻ ഉയിരാണു നീ (ജന്മങ്ങളെന്റെ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Janmangalente kanmunnil - D