പ്രണയിനീ നിന്‍ കണ്ണുകളില്‍ ഞാന്‍

പ്രണയിനീ നിൻ കണ്ണുകളിൽ ഞാൻ
എൻ മുഖമല്ലോ കാണ്മൂ..
മനസ്വിനീ നിൻ മൌനതടത്തിൽ
മഞ്ജിമ കോരിയിരിക്കേ
നിൻ മഞ്ജിമ കോരിയിരിക്കേ ..

ഹൃദയം കൊണ്ടു നിൻ ഹൃദയം തൊടുന്നൂ
മിഴിമുനയാലേ നിൻ മിഴിയും
അറിയുവതെന്നോ അത്മാവിൽ ഞാൻ
കരുതും കനവിൻ മുകുളം..........
അതു വിരിയുവതെന്നോ.. അരുളുവതെന്നോ
അനുരാഗത്തിൻ മധുരം... (പ്രണയിനീ … )

അരികിലാണ് എങ്കിലുമകലേ
മരുവുകയല്ലോ എൻ പ്രിയ നീ
നിഴലുകൾ മാത്രം ഒന്നാവുമ്പോൾ
നിമിഷങ്ങളിൾ നാം തനിയേ...
അതു തളിരണിയുമ്പോൾ .. കുളിരണിയുമ്പോൾ
അനുഭൂതികൾ തന്നരികേ.. (പ്രണയിനീ … )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayinee nin kannukalil