ഇഷ്ടമാണ് എന്നാദ്യം ചൊല്ലിയതാരാണ്

ഇഷ്ടമാണ് എന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാന്‍ കഴിയില്ല എന്നാദ്യം അറിഞ്ഞതോ
അറിയില്ല നീയോ ഞാനോ
ആദ്യനുരാഗ ഗാനമേ മോഹമേ പിരിയില്ല ഞാന്‍
ഇഷ്ടമാണ് എന്നാദ്യം ചൊലിയതു ആരാണ്
അറിയില്ല ഞാനോ നീയോ

കാണുവാന്‍ ഏറെ ഭംഗിയാണെന്നാദ്യം കാതോരം ഓതിയതാര്
ഒരു വാക്കും പറയാതെ ഒരു നൂറു കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയതെന്ന്
ഓര്‍മ്മയില്ലെങ്കിലും അറിയുന്നു ഞാന്‍ ഇന്നു
ഓര്‍മയില്ലെങ്കിലും അറിയുന്നു ഞാന്‍ എന്റെ ഓമനേ നീയെന്റെ ജീവനെന്നു
പ്രേമാര്‍ദ്ര രാഗ ഭാവമേ സ്വപ്നമേ പിരിയില്ല ഞാന്‍

ഇഷ്ടമാണ് എന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ

നീല നിലാവില്‍ നമ്മളില്‍ ആരാദ്യം കണ്ടതെന്ന് അറിയില്ലയല്ലോ
ആദ്യത്തെ പിണക്കവും പിന്നത്തെ ഇണക്കവും ആരുടെതെന്നറിയാമോ
ഓരോ നിമിഷവും നിറയുന്നു മനസില്‍
ഓരോ നിമിഷവും നിറയുന്നു മനസില്‍
അനുഭുതി ആയി നിന്റെ രമ്യരൂപം
സ്നേഹാര്‍ദ്ര ജീവ പൂണ്യമേ സ്വന്തമേ പിരിയില്ല ഞാന്‍

ഇഷ്ടമാണ് എന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ

മറക്കാന്‍ കഴിയില്ല എന്നാദ്യം അറിഞ്ഞതോ
അറിയില്ല നീയോ ഞാനോ
ആദ്യനുരാഗ ഗാനമേ മോഹമേ പിരിയില്ല ഞാന്‍
ഇഷ്ടമാണ് എന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ishtamanu Ennadyam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം