സൂര്യഹൃദയം തേങ്ങുമെങ്കിൽ

സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ് (2)
ചെറുവിരൽ തുമ്പണയുമെങ്കിൽ
മനസ്സു തേടും പൈതലായ് ( സൂര്യഹൃദയം … )

കാറ്റിലുലയും തിരിയേനോക്കി
കാവൽ നിൽക്കും സൌഹൃദം
വഴിപിരിഞ്ഞൊരു വഴിയിലൂടെ
പരതിയെത്തും സൌഹൃദം
ഇരുൾ പടർന്നൊരു മനസ്സിൽ കനവിൽ
പുലരിയാണീ സൌഹൃദം
തിരകളിളലകും സാഗരത്തിൽ
തീരമാണീ സൌഹൃദം ( സൂര്യഹൃദയം … )

വലം പിരിശംഖിൽ തീർത്ഥമായ്
അമൃതു പകരും സൌഹൃദം
പൂർവ്വജന്മം  തപമിരുന്നൊരു
സുകൃതമാണീ സൌഹൃദം
ജീവജലമായ് വരളും നാവിനു
പ്രാണനേകും സൌഹൃദം
പാഴ് മരുഭുവിൻ  സാന്ത്വനത്തിൻ
കുളിർമഴയാണീ സൌഹൃദം ( സൂര്യഹൃദയം … )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sooryahrudayam thengumenkil

Additional Info

Year: 
2012

അനുബന്ധവർത്തമാനം