പത്തരമാറ്റല്ലേ

പരപരവെളുത്തപ്പോൾ പകലവനണഞ്ഞപ്പോൾ
കിഴക്കിനി തളികയിൽ ഒരു തിളക്കം
തലവരതെളിഞ്ഞെന്നാൽ തഴയുവാനാവുമോ
കൈവിരൽ തൊടുന്നിടം പൊന്നാകും

പത്തരമാറ്റല്ലേ ഈ തങ്കക്കിനാവിന്
ഇനി അത്തളപിത്തളകരകാട്ടച്ചന്തം
തങ്കനിലാപ്പൊങ്കൽ വെള്ളിനിലാത്തിങ്കൾ
ഇനി മിന്നണതെല്ലാം പൊന്നിൻ തരിയല്ലെ

ആമാടപ്പെട്ടിക്കുള്ളിൽ കൈയ്യെത്തപ്പൊന്നിൻ മീതേ
പാറുന്നേ മോഹപ്പരുന്ത്… (2)
( പത്തരമാറ്റല്ലേ … )

ചിമ്മിച്ചിമ്മിത്തുറക്കാം നന്മക്കണി തെളിക്കാം
ആലോലരാഗങ്ങൾ പാടീടാം
തെന്നിത്തെന്നിപറക്കാം മഞ്ഞിൻ കൂട്ടിലൊളിക്കാം
മന്ദാരപ്പൂന്തേനിൽ നീരാടാം
അമ്പാരിപ്പുറമേറേണം അതിനായിരമാനകൾ അണയേണം
നെറ്റിപ്പട്ടം ചൂടേണം തില്ലാനകളും പാടേണം
പൊന്നോലക്കുടകൾ നിരത്തേണം മണിമുറ്റം നിറയെ
തിരുവാതിരയലകളുയർത്തേണം എന്നും എന്നും
വെഞ്ചാമരവിശറികൾ വീശേണം ഇടവും വലവും
സ്വർല്ലോകത്തരുണികൾ തഴുകേണം മനവും തനുവും

തകിലുകൾ പലവിധം പുകിലുകൾ അതിനിടെ
തപ്പൊട് തകിലൊട് കൊമ്പൊട് കുഴലൊട്
മദ്ദളമരമണികിങ്ങിണി ചേങ്ങില വാ…

( പത്തരമാറ്റല്ലേ … )

ആടിപ്പാടിരസിക്കാം ആനന്ദത്തേൻ രുചിക്കാം
ആലിപ്പഴം തേടിപ്പോയീടാം
രാവിന്നീണം പഠിക്കം രാക്കൂത്താട്ടം നടത്താം
ഇരവെല്ലാം പകലാക്കി മാറ്റീടാം അക്കുത്തിക്കുത്ത് കളിക്കേണം
ചെറുബാല്യക്കാരായ് മാറേണം
കുഞ്ഞിക്കുറുമ്പ് കാട്ടേണം ഊഞ്ഞാലിലാടേണം
വെള്ളാമ്പൽ പൂവിരിയും ഈ വെള്ളിനിലാവിൽ
രാക്കിളിയായ് പാടിനടക്കേണം ഇരവുകൾ തോറും
ഗന്ധർവ്വൻ കിന്നരി മീട്ടീടും പുതുയാമം തോറും
പാലപ്പൂവിതളിൽ മയങ്ങേണം എന്നും എന്നും

തകിലുകൾ പലവിധം പുകിലുകൾ അതിനിടെ
തപ്പൊട് തകിലൊട് കൊമ്പൊട് കുഴലൊട്
മദ്ദളമരമണികിങ്ങിണി ചേങ്ങില വാ…

( പത്തരമാറ്റല്ലേ … )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
patharamaattalle

Additional Info

Year: 
2012

അനുബന്ധവർത്തമാനം