ശ്യാമമേഘം പീലിപാകും

ശ്യാമമേഘം പീലിപാകും ശാന്തഭൂമിയിൽ
നിന്നെ ഇന്നും നോക്കി നിൽപ്പൂ സ്നേഹസാരമേ  (ശ്യാമമേഘം)

പൂനിലാവിൽ കണ്ടുവല്ലോ പുണ്യപൂവനം
കാറ്റിൽ നിന്നുമേറ്റുവല്ലോ ദിവ്യലാളനം
ആലോലം താലോലം
ദൂരെ ഏതോ ആലാപനം   (ശ്യാമമേഘം)

മാരിവില്ലിൻ മാലപോലെ വർണ്ണമേളനം
മാറിമാറി കാലമേകും മൂകസാന്ത്വനം
ആനന്ദം സായൂജ്യം
നൽകും ഏതോ ആന്ദോളനം  (ശ്യാമമേഘം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyaamamegham peelipaakum