സ്നേഹസ്വരം നിത്യസ്നേഹസ്വരം

സ്നേഹസ്വരം നിത്യസ്നേഹസ്വരം
ഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽ
സ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻ
ജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ  (സ്നേഹസ്വരം)
 

നേരുന്നു നന്മ നേരുന്നു മാലാഖമാരിതാ
പോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ   (സ്നേഹസ്വരം)
 

ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ
നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ
വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം   (സ്നേഹസ്വരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehaswaram nithyasnehaswaram