ചങ്ങാതീ അറിഞ്ഞുവോ
ചങ്ങാതീ അറിഞ്ഞുവോ നേതാക്കൾ ഭരിക്കുമീ
നമ്മൾ തൻ നാടിൻ ഗതി
ചങ്ങാതീ അറിഞ്ഞുവോ നേതാക്കൾ മുടിക്കുമീ
നല്ലൊരു നാടിൻ മൊഴി
അഴിമതിയോ പലപലതരം
കടിപിടി കയ്യേറ്റങ്ങളും
ഒഴുകുന്നു മരം കരയുന്നു വനം
പണക്കാർ തീർക്കും നീതിയാൽ (ചങ്ങാതീ)
ജാതിമതങ്ങളെ കൂട്ടു പിടിക്കുന്നു
വോട്ടിനു വേണ്ടി മാത്രം- പല
വേഷങ്ങൾ കെട്ടി വീണ്ടും
സരസനല്ലേ രസികനല്ലേ
അറിയുകില്ലേ നിനക്കിതെല്ലാം
ജനങ്ങൾതൻ കണ്ണും കെട്ടി
ജനങ്ങൾ തൻ വായും മൂടി
അക്രമങ്ങളെങ്ങും പോറ്റുന്നു
ജീവൻ തന്നെ അവരുടെ കയ്യിലാണല്ലോ (ചങ്ങാതീ)
കണ്ണില്ലാതുള്ളോരെ കണ്ണുള്ളോർ തല്ലുന്ന
കാഴ്ചകൾ കണ്ടില്ലേ നീ- നര
വേട്ടകൾ കണ്ടില്ലേ നീ
പളപളക്കും തങ്കമണി
നിണമണിയും കന്നിമണി
ജനങ്ങൾതൻ കാലും കെട്ടി
ജനങ്ങൾതൻ എല്ലും ഊരി
മീശപാതി പിഴുതെടുക്കുന്നു
ദൈവം പോലും അവരുടെ കയ്യിലാണല്ലോ (ചങ്ങാതീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Changaathee arinjuvo
Additional Info
Year:
1987
ഗാനശാഖ: