സ്വരം മനസ്സിലെ സ്വരം

സ്വരം മനസ്സിലെ സ്വരം പകർന്നു നീ
അഴകുകളുള്ളിൽ വാരിത്തൂകും
മധുരവികാരമേ
അണയൂ അണയൂ അരികിൽ നീ (സ്വരം)

ഇളമഞ്ഞുമൂടും കുന്നിൽ നിന്നെ
നോക്കിനിന്നു ഞാൻ
കരളിൽ കിനാവുമായ് നിലാവുമായ്
വരുന്നു ഞാൻ
എന്തിനു പിന്നെ നാണം
ഓമലാളെ നിന്നെ പൊതിയാൻ
നയനങ്ങൾ തമ്മിലേതോ
കഥയൊന്നു ചൊല്ലവേ  (സ്വരം)

ഉയിരിൽ വിരിഞ്ഞ പൂക്കളോടെ
കാത്തുനിന്നു ഞാൻ
അമൃതിൻ പ്രവാഹമായ് പ്രകാശമായ്
എനിക്കു നീ
തുടരുന്നു ഏകമോഹം
എന്റെ ദേഹം നിന്നെ അണിയാൻ
പുളകങ്ങൾ തമ്മിൽ മാറി
ഹൃദയങ്ങൾ ചേരവേ   (സ്വരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
swaram manassile swaram