ഏകാന്ത തീരഭൂമിയിൽ
ഏകാന്തതീരഭൂമിയിൽ ആത്മാവുകൾ
ഒരു വീഥിയിൽ ഒന്നാകവേ ആലംബം കാണവേ
ഒരു പുതിയ ജീവിതം ഇവിടെ ഇതൾചൂടുന്നു (ഏകാന്ത)
പിരിയാത്തൊരാത്മബന്ധു
സ്നേഹത്തിൻ പൂർണ്ണബിന്ദു
നറുനന്മയായ് മാറും ജീവതന്തു
വഴികാട്ടിയാകും വേളയിൽ
നിഴല്പോലെ തുടരും വേളയിൽ
കിരണങ്ങൾ വീശും പാതയിൽ തനിച്ചല്ല നീ (ഏകാന്ത)
കാലങ്ങൾ വന്നുപോകും
കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നിലനിൽക്കും
പനിനീരു പെയ്യും മാനവും
നെടുവീർപ്പുകൊള്ളും തെന്നലും
ഈ മൂകസ്പന്ദനങ്ങളിൽ അലിയും വരെ (ഏകാന്ത)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ekaantha theerabhoomiyil
Additional Info
Year:
1987
ഗാനശാഖ: