ദൈവമേ നിന്റെ ദിവ്യകാരുണ്യം
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങൾക്കരുളേണം

എന്നെന്നും നിന്റെ പുണ്യനാമങ്ങൾ പാടുവാൻ നാദം നൽകേണം

മിണ്ടുന്നതെല്ലാം മധുരമാവേണം നന്മകൾ മാത്രം തോന്നേണം
മിണ്ടുന്നതെല്ലാം മധുരമാകേണം നന്മകൾ മാത്രം തോന്നേണം
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങൾക്കരുളേണം
ഇരുളിൽ ദീപമായ് തെളിയേണം എന്നും തുണയായ് നീ കൂടെ പോരേണം

പാഠമെന്നുമെളുപ്പമാകേണം ശീലങ്ങൾ നല്ലതാകേണം

മുള്ളുകൾ മാറ്റി പൂ വിരിക്കേണം നിൻ വഴി ഞങ്ങൾക്കരുളേണം
മുള്ളുകൾ മാറ്റി പൂ വിരിക്കേണം നിൻ വഴി ഞങ്ങൾക്കരുളേണം
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങൾക്കരുളേണം
നിന്റെ സ്നേഹത്തിൻ മുങ്ങിനീരാടാൻ സൗഭാഗ്യമെന്നും നൽകേണം

കൂടെയെന്നും നടക്കേണം കൂട്ടിനേട്ടനെപ്പൊലെ എത്തേണം

നിൻ മടിത്തട്ടിൽ വീണുറങ്ങുമ്പോൾ പൂങ്കിനാവുകൾ കാണേണം