മലർമഞ്ജരിയിൽ

Year: 
2012
malarmanjariyil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മലർമഞ്ജരിയിൽ വണ്ടിനേപ്പോൽ
തളിരധരത്തിൻ മധനുകരാൻ
അണയൂ ചാരേ വിധുവദനേ
താലവൃന്ദങ്ങൾ വീശീ താരനൂപുരം ചാർത്തി
അമരൂ നീ അളിവേണീ…

കാലം കരിങ്കല്ലിൽ കൊത്തിയ ശൃംഗാര
ഭാവങ്ങളായിരുന്നില്ലയോ നാം
മന്ദാരപുഷ്പത്തിൻ മാലയുമായ്, ഉഷഃ-
സന്ധ്യകൾ പിന്നെയും വന്നു പോയി
നീലമുകിലിൻ പാവാടചുറ്റിയ
പോയജന്മത്തിന്റെ കൗമാര കാലം

രാവിൽ നിലാവിന്റെ പൂമ്പട്ടുടയാട
ഏതൊരു മോഹത്തിൽ അഴിഞ്ഞുവീണു
ഈ പുഴയോരത്ത് ക്രീഡാവിവശയായ്
ഹേമന്ദയാമിനി തളർന്നിരുന്നു
മാരകേളീ മയൂരമാടി
മാറിൽ മൃഗമദഗന്ധം നിറഞ്ഞൂ