പാലരുവിക്കുളിരണിയും

പാലരുവിക്കുളിരണിയും കിന്നാരക്കുരവയുമായ്

ചങ്ങാലിപ്പൂങ്കുരുവീ പോരാമോ (പാലരുവി)

താഴ്വാരങ്ങൾ പുതമഞ്ഞാടുമ്പോൾ 

നെല്ലോല നീളും പൊൻ വരമ്പിന്നോരമായ്  (പാലരുവി)

 

മേലാടപ്പീലി മിനുക്കാൻ വാ മേടക്കാറ്റിൽ

കണിവെള്ളരി വള്ളിയിലാടാനായ് വാ (മേലാടപ്പീലി)

സ്വരപല്ലവി പാടും തിര ഞൊറിയും പെരിയാറും (സ്വരപല്ലവി)

തീരെത്തേ മാന്തോപ്പിൽ കേട്ടില്ലേ കണ്ടില്ലേ

കൊട്ടും കുഴലും താലവുമെഴുതിയ മേളം 

കിളിമകളേ   (പാലരുവി)

 

കൊത്തങ്കല്ലാടി നടക്കാൻ വാ കളിയൂഞ്ഞാലിൽ

മുത്തശ്ശിക്കഥയിൽ മയങ്ങാനായ് വാ

പുഞ്ചവയൽക്കരയിൽ പകലൊഴിയും വഴിയോരം

ആടാൻ വാ പാടാൻ വാ

നേരം പോയ് നേരം പോയ്

കുത്തുവിളക്കു കൊളുത്തീ മാനം നീളെ

കിളിമകളേ   (പാലരുവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palaruvi kuliraniyum