മദനപ്പൂ നിറമുള്ള

മദനപ്പൂ നിറമുള്ള മെയ്യാണ് പെണ്ണി-

ന്നഞ്ചുന്ന പഞ്ചാരമൊകറാണ്

കൊണ്ടോട്ടിക്കാരന്റെ ഖൽബിന്നൊരു താഴമ്പൂ

അത്തറു മെയ്ത്തിയൊരുങ്ങണ പെണ്ണൊരു ഹൂറിയാണ്.

 

മൊഞ്ചത്തിപ്പെണ്ണിനു മിസരിപ്പൊന്നും കൊണ്ട്

കല്ലായിക്കടവത്തൊരു തോണിയടുത്തല്ലോ

മെഹറും കൊണ്ടു വരുന്നല്ലോ  (മൊഞ്ചത്തി)

പൂന്തോണിയടുത്തെന്ന് അങ്ങാടിപ്പാട്ടായി

അങ്ങാടീന്നായിരവും ഇങ്ങടീന്നായിരവും

ഒരുങ്ങി വന്നേ…

നിക്കാഹിനു ബാപ്പയൊരുക്കണ  പത്തിരിയാണല്ലോ

ഉമ്മാന്റെ നെഞ്ചിനകത്തൊരു ബേജാറാണല്ലൊ  (മദനപ്പൂ)

 

മൈലാഞ്ചിപ്പാട്ടുകളൊഴുകണ രാവിൽ

മാരന്റെ മാറിൽ നീ കൊഞ്ചേണം

എന്നും ചേർന്നു കിണുങ്ങേണം

പതിനാലാം രാവെല്ലാം മുഹബ്ബത്തിലുദിക്കേണം

സ്വർഗ്ഗത്തിലെ സുൽത്താനും കൊതിതുള്ളിപ്പോകേണം

തൊടുന്നതെല്ലാം മക്കത്തു വിളങ്ങി 

വിളങ്ങിയൊരായിരമാകേണം

പുതുമാപ്പിള വീട്ടിനു നീയൊരു പൂക്കണിയാകേണം (മദനപ്പൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanappoo niramulla