തീരത്ത് ചെങ്കതിര് വീഴുമ്പം
തീരത്ത് ചെങ്കതിരു വീഴുമ്പം
മാനത്തെ ചീനവല താഴുമ്പം
ഓരത്തെ പഞ്ചാരമണലിൽ
തീയൂതും തെമ്മാടിക്കാറ്റേ
തീ പാറും പാട്ടൊന്നു താ...
നിരത്തുപാട്ടിൻ സ്വരത്തിനൊക്കണം
കറുത്ത പാട്ടിൻ കരുത്തു കാട്ടണം
കടത്തുകാരിയ്ക്കു കൂട്ടായ്
ചേലൊത്ത പാട്ടായ് വാ (തീരത്ത്)
ചെമ്പരുന്തു പോലെ കടൽ മേലെ...മേലേ
ഒന്നുചുറ്റിപ്പാറി വരണം
ചെമ്പഴുക്ക ഒന്നു മുറുക്കാനായ്
മമ്മദിനു കൊണ്ടു കൊടുക്കാം (ചെമ്പരുന്ത്)
മാനത്തെ അരിക്കിലാമ്പിൽ
തീതാഴ്ത്തി വെച്ചുംകൊണ്ട്
മൂവന്തി പെണ്ണൊന്ന് പോയല്ലോ
എണ്ണ വാങ്ങി വെളക്കിലു നെറച്ചൊഴിച്ചേ
റാന്തൽ വിളിച്ചും കൊണ്ട്
അന്തിക്കള്ള് മോന്തിക്കൊണ്ട് അന്തപ്പായി എഴുന്നള്ളി
പകിട പന്ത്രണ്ട് (തീരത്ത്)
ചെമ്പരത്തിച്ചേലുള്ള പെണ്ണിൻ - ഹയ്യാ
ചന്തമൊന്നു കണ്ടു വരണം
ചമ്പക്കര കായൽ വരെ പോയി- ഹയ്യാ
വള്ളംകളി കണ്ടു വരണം (ചെമ്പരത്തി)
ചെന്തീയിൽ വിരിഞ്ഞ പെണ്ണേ
ചെമ്പട്ടും അണിഞ്ഞ പെണ്ണേ
ഈ രാവിൽ ചേർന്നൊന്നു പാടാൻ വാ
കുപ്പിവള ചാന്തുപൊട്ട് വാങ്ങിത്തന്നീടാം
കൊച്ചിയിലെ കാശിപോലും കാട്ടിത്തന്നീടാം
എന്തും വാങ്ങിക്കൊടുത്താലും നിന്റടവു നടക്കില്ല
അവളു വരത്തില്ലാ (തീരത്ത്)