ഇല്ലിക്കാടും മാലേയമണിയും
ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാൻ തിങ്കൾ തെളിഞ്ഞാൽ (ഇല്ലിക്കാടും)
മോഹങ്ങൾക്കിന്ന് ഉറുമാല് തുന്നി
കനവിൽ ഞാൻ മൂളും രാവിന്നീണം കേട്ടോ (ഇല്ലിക്കാടൂം)
തൂമഞ്ഞ് തെന്നൽ പോലെ അതിലോലലോലമായി
കിളിവാതിലാരിന്നു പതിയേ തുറന്നൂ (തൂമഞ്ഞ്)
ഉടവാളും ചൂടി വരും വീരനെന്ന് ഞാൻ നിനച്ചു
അറിയാതെ കോരിത്തരിച്ചില്ലയോ നീയിനിയും വരില്ലേ (ഇല്ലിക്കാടും)
പൂമ്പട്ട് നെയ്യുന്നോര് പുതുപാട്ട് തീർക്കുന്നോര്
പതിവായി നിൻ വീരകഥകൾ പറഞ്ഞൂ (പൂമ്പട്ട്)
അതുകേട്ട് കേഴും പാവം വാനമ്പാടി പെണ്ണല്ലേ ഞാൻ
കരിനീല കണ്ണാളല്ലയോ വരൂ വീരനിന്നരികിൽ (ഇല്ലിക്കാടും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Illikkadum maleyamaniyum
Additional Info
Year:
1995
ഗാനശാഖ: