ചിഞ്ചിലം തേന്മൊഴി

ചിഞ്ചിലം തേന്മൊഴി ചിന്തുക മണ്ണിൽ നീളേ ഇതാ...
ആയിരം വാസരം പ്രാണനിൽ പൂക്കും നേരം
എങ്ങും, ആരാമഭംഗിയായ് ഉള്ളിലാനന്ദവീചിയായ്
ഇന്നീ ഏകാന്തവീഥിയിൽ
ഇളം വർണ്ണക്കിളികൾ പകരുമൊരേതോ അഴകിൽ (ചിഞ്ചിലം)

ലാലാ...ലാലലാലാ...

ചാരേ കൊച്ചുകൊച്ചുകൈകൾ നെയ്യുമോളമോ
ഇന്നു നെഞ്ചിൻ താളമായ്

ഇന്നു നെഞ്ചിൻ താളമായ് (ചാരെ)
പൂക്കാലമേകും പുളകമോടെ ഉല്ല്ലാസമാകും ഉദയമൊന്നിൽ
ഭൂമിയിൽ നിറഞ്ഞിടും നിറങ്ങൾ തൻ കണങ്ങൾ വാരിച്ചൂടി
ഇളം വർണ്ണക്കിളികൾ പകരുമൊരേതോ അഴകിൽ (ചിഞ്ചിലം)

ലാലാലാ...ലാലലലാ...
മെല്ലെ പിച്ചവെച്ചു പൂവിടുന്ന പാദങ്ങൾ
കണ്ണുകൾക്കൊരുത്സവം
കണ്ണൂകൾക്കൊരുത്സവം (മെല്ലെ)

മധുമാരിയാകും കൊഞ്ചൽ കൊണ്ടു
വാചാലമാകും വേളയൊന്നിൽ
നീളവേ വിരിഞ്ഞിടും മലർകൾ തൻ സുഗന്ധമായി മാറി
ഇളം വർണ്ണക്കിളികൾ പകരുമൊരേതോ അഴകിൽ (ചിഞ്ചിലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinjilam thenmozhi

Additional Info

അനുബന്ധവർത്തമാനം