മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ... [മന്ദാര...]

തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...
രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...
തളിരിട്ട താഴ്‌വരകൾ താലമേന്തവേ
തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ
മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ... [മന്ദാര...]

എരിയുന്ന പകലിന്‍ ഏകാന്തയാനം
കഴിയുമ്പോള്‍ കഴിയുമ്പോള്‍ 
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
അണയുമ്പോള്‍ അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
( മന്ദാരച്ചെപ്പുണ്ടോ )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Mandaracheppundo Manikyakkallundo

Additional Info

അനുബന്ധവർത്തമാനം