അത്തിക്കുളങ്ങരെ മേളം

അത്തിക്കുളങ്ങരെ മേളം താഴെ പന്തീരങ്കാവിലു പൂരം (2)
പൂരം കൂടാൻ പൊന്നും കയ്യിൽ താലമെടുത്തവളേ
മേലേ മാനം മാറും മുൻപേ വന്നേ പോ

അത്തിക്കുളങ്ങരെ മേളം താഴെ പന്തീരങ്കാവിലു പൂരം 
കാണും നേരം നാലും കൂട്ടി മേനി നടിപ്പവനേ
ആലും കോലും പന്തലുമിട്ടേ കാണാൻ വാ

കോലം തുള്ളി മറഞ്ഞൊരു കുന്നിൻ മേലെ
മെല്ലെ തോണിയിറക്കിയ കടവിൻ താഴെ (കോലം)
ചെമ്മാനക്കീഴെ ഒരു പൂമഞ്ചലിൽ (2)
ആരും കാണാതെയെന്റെ തണ്ണീർപ്പന്തലിൽ എത്താമോ
ഇന്നു നേരം പോയ്...ഓ...നേരം പോയ് നേരം പോയ്  (അത്തിക്കുളങ്ങരെ)

നാത്തൂനക്കരെയെങ്ങാൻ പോകുന്നല്ലോ
മുണ്ടോപ്പാടത്ത് പെണ്ണാളു പാടുന്നല്ലോ (നാത്തൂൻ)
പൂഞ്ചോലത്താഴേ ഈ മൂവന്തിയിൽ (2)
ആരും കേൾക്കാതെ വന്നു ചൂളം മൂളിയുണർത്താലോ
ഇന്നു നേരം പോയ്...ഓ...നേരം പോയ് നേരം പോയ്  (അത്തിക്കുളങ്ങരെ)

Athi kulangara - Cheriya lokavum valiya manushyarum