ഉണ്ണിയമ്മ ചിരുതേയി
Music:
Lyricist:
Singer:
Film/album:
ഉണ്ണിയമ്മച്ചിരുതേയി കണ്ണെഴുതും കാന്താരീ
മുത്തുമഴത്തള കിലുക്കീ നിറകുളിരു കോരി വായോ
താരാട്ടു പാടും വാൽസല്യമായ് നീ
താലോലമാടൂ പൂങ്കാറ്റേ.... (ഉണ്ണിയമ്മ)
കിളിമേഘം ചാഞ്ചാടും മഴവിൽക്കൊടിയിൽ
ഇളവെയിലിൻ ഊഞ്ഞാലിൽ കണിയായ് വരുമോ (2)
പാതിമനസ്സുമായ് പുഴ പാൽ ചുരന്നൊഴുകുമ്പോൾ
പനിനീർക്കിളികൾ കൈവഴിയായ് പിരിയുന്നൂ
ഇളമാന്തളിരിൽ നറുതേൻ കുളിരിൽ
ഇന്നുമൊരു താരാട്ട് (ഉണ്ണിയമ്മ)
മൊഴിതേടും ബാല്യത്തിൻ പവിഴച്ചൊടിയിൽ
കനിവൂറും സ്നേഹം പോൽ തഴുകാൻ വരുമോ (2)
മാറിലണിയുമീ സുഖമോർമ്മയിൽ പൊതിയുമ്പോൾ
മിഴിനീർമണികൾ നറുമുത്തായ് തെളിയുന്നൂ
അഴകിൻ ചിറകേ ചിരി തൻ നിറവേ
അമ്പിളിയ്ക്കു നീരാട്ട് (ഉണ്ണിയമ്മ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Unniyamma chirutheyi
Additional Info
ഗാനശാഖ: