മഞ്ചാടിച്ചേലുള്ള

മഞ്ചാടിച്ചേലുള്ള മഞ്ചീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എൻ നെഞ്ചോരം നീയല്ലയോ
പഞ്ചാരത്തുണ്ടല്ല, പാൽത്തുള്ളിയല്ലല്ല
പ്രാണന്റെ മാലാഖ നീ
എൻ സ്നേഹോദയം തന്നെ നീ
അഞ്ചിതൾ പൂവിന്റെ സമ്മാനച്ചെണ്ടോടെ
ഉള്ളിലെ വാത്സല്യപ്പൂക്കാല തേനോടെ
ചുണ്ടിലായൊന്നൂറും കിന്നാരപ്പാട്ടോടെ
എങ്ങുമേ ആരാടും പൊന്നോണക്കോളോടെ
കുറുമ്പോടെ കളിയ്ക്കാനരികിൽ  കിളിയമ്മേ നീയല്ലേ
മഞ്ചാടിച്ചേലുള്ള മഞ്ചീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എൻ നെഞ്ചോരം നീയല്ലയോ

കാലത്തേ തൂമഞ്ഞിന്റെ മുത്തോടെ കാറ്റത്തോ നിന്നാടുന്ന പൂ ചൂടി
പൂമാനത്തേ മിന്നുന്ന പൊന്നാരെ അണിഞ്ഞില്ലേ എൻ പൂമ്പാറ്റ നീ
നിറമാടും കതിരേ നിൻ കാവൽ കണ്ണായ് ഞാനോ
അറിയാതെന്നകമാകേ പുൽകുന്നു നിന്നെ
മഞ്ചാടിച്ചേലുള്ള മഞ്ചീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എൻ നെഞ്ചോരം നീയല്ലയോ

ഇന്നത്തെ വെൺപൂക്കാലം മായാതെ
നാളത്തെ പൊൻ‌താലമേടാതെ
നീയെന്നെന്നും നിൻ‌ സ്വന്തമാക്കീടാൻ
പറക്കില്ലേ എൻ പൂത്തുമ്പി നീ
ചിറകേറൂ ഇനിയും നീ പൂപ്പാടങ്ങൾ ദൂരെ
ചിരിയോടെ വഴി തന്നിൽ ദീപങ്ങൾ നീളെ
മഞ്ചാടിച്ചേലുള്ള മഞ്ചീരശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എൻ നെഞ്ചോരം നീയല്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manchadi Chelulla

Additional Info