എരുമേലിൽ പേട്ടതുള്ളി

എരുമേലിൽ പേട്ടതുള്ളി സ്വാമിതിന്തകത്തോം

ഒരുമനസായ്‌ താളംതുള്ളി അയ്യപ്പത്തിന്തകത്തോം

അമ്പലപ്പുഴക്കാരോ അതോ ആലങ്ങാട്ടുകാരോ

അമ്പലത്തിരുനടയിലൊപ്പം ചോടുവച്ചവരാരോ

തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം

തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം

ഇരുമുടിക്കെട്ടുമേന്തി ശരണമുറച്ചുപാടി

നടവഴിനാലുംചുറ്റി തൊഴുതുതുള്ളി

മതമേതെന്നറിയാത്ത ജാതിയേതെന്നറിയാത്ത

മനസുകൾക്കൊരുജാതി മനുഷ്യജാതി

മതമൊന്നേ മലവാഴും അയ്യപ്പസ്വാമി

[സ്വാമിതിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം

അയ്യപ്പത്തിന്തകത്തോം തോം സ്വാമിതിന്തകത്തോം

തിന്തകത്തിന്തകത്തിന്തകത്തിന്തക സ്വാമിതിന്തകത്തോം

തിന്തകത്തിന്തകത്തിന്തകത്തിന്തക അയ്യപ്പത്തിന്തകത്തോം]

എല്ലാം കാണുമവൻ വില്ലാളിവീരനയ്യൻ

ഏവതുമറിയുമപ്പൻ അയ്യപ്പൻ

ഉച്ചനീചത്വങ്ങളില്ലാ വർണ്ണഭേദമില്ലാ

മുദ്രധയണിഞ്ഞാലേവരും സ്വാമിമാർ

കറുപ്പുധരിച്ചാലേകോദര സോദരർ

[സ്വാമിതിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം

അയ്യപ്പത്തിന്തകത്തോം തോം സ്വാമിതിന്തകത്തോം

തിന്തകത്തിന്തകത്തിന്തകത്തിന്തക സ്വാമിതിന്തകത്തോം

തിന്തകത്തിന്തകത്തിന്തകത്തിന്തക അയ്യപ്പത്തിന്തകത്തോം]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
erumelil pettathulli

അനുബന്ധവർത്തമാനം