നിന്റെ മലയിൽ നീലിമലയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നിന്റെ മലയിൽ നീലിമലയിൽ

നിന്നു ഞാൻ പാടി

ഹരിഹരാത്മജനേ സ്വാമീ

ഹരിവരാസനംശരണം വിളിയാൽ ഭക്തർവരുന്നൂ

ശതലക്ഷങ്ങൾ നിൻ തിരുമുന്നിൽ

ആധികൾ വ്യാധികൾ അഗ്നിയിലെരിയും

ആപുണ്യദർശനം തേടീ

മാമലവനിയിൽ നിന്നുയരുന്നൂ

ശരണനിനാദം വാനോളംഭസ്മതീർത്ഥം നിറുകിൽ തൂകി

മൂവുരു മുന്നിൽ വീണു വണങ്ങി

ദുരിതവും ദു:ഖവും പമ്പകടക്കും

അയ്യപ്പകീർത്തനം പാടി

മനമറിയുന്നൂ ദേവസുഗന്ധം

മിഴിനിറയുന്നൂ നിൻ രൂപം