നീലിയെന്നൊരു മലയുണ്ട്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നീലിയെന്നൊരു മലയുണ്ട്‌

നിർമ്മല പമ്പാനദിയുണ്ട്‌

ആ നദിയക്കരെ ആ മല മേലേ

അമ്പലമൊന്നുണ്ട്‌, സ്വാമി

അയ്യപ്പനുമുണ്ട്‌ചന്ദനഗന്ധം തൂകും വനമതി

രമ്യം മോഹനം

കരിപുലികടുവാ കരടികൾ മേവും

ശാന്തം സുന്ദരം

ആ വനപാതയിലൂടിരുമുടിയും

ചൂടീ സ്വാമിമാർ

ആജന്മാന്തര സുകൃതം തേടി വ-

രുന്നൂ മോദരായ്‌മാമയിലാടും പൂങ്കാവനമൊരു

മായികമലർവാടീ

മാനസസൗഖ്യം തേടും മാനവ-

നണയും ശബരിഗിരി

ഹരിഹരസുതനാം ശാസ്താവമരും

പൊന്നും തൃക്കോവിൽ

ആ തിരുനടയിൽ ശരണംതേടും

ഞങ്ങൾ സനാഥന്മാർ