നീ നീ നീയെന്റെ ജീവൻ

നീ നീ നീയെന്റെ ജീവൻ
അതിൽ നീയെന്നുമെന്റെ ദേവൻ
രാപ്പാടി കേഴുമ്പോഴും
തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ
(നീ നീ നീയെന്റെ ..)

ജന്മം  തോറും നിന്നെ തേടി
കേഴുന്നു ഞാൻ ഗാനമായ് (2)
കണ്ണീരിലെൻ ദേവതേ പൂക്കുന്നു നീ സ്വപ്നമായ്
തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ
(നീ നീ നീയെന്റെ ..)

സ്വർണ്ണ തേരിൽ നിന്നെ തേടി തേങ്ങുന്നു ഞാൻ ദാഹമായ്
എൻ നെഞ്ചിൽ ആനന്ദമായ് പൂക്കുന്നു നീ സ്വർഗ്ഗമായ്
തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ.
(നീ നീ നീയെന്റെ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Nee nee neeyente jeevan

Additional Info

അനുബന്ധവർത്തമാനം