വെൺചന്ദനമോ തൂമഞ്ഞോ

 

വെണ്‍ചന്ദനമോ തൂമഞ്ഞോ
നിറതിങ്കൾ കുളിരു പെയ്യുന്നു
തേൻ കുളിരോ ഇതു കൂരമ്പോ
ധനുമാസ രാവേ
(വെൺ ചന്ദനമോ......)

കരളു കരളിനെ പുണരുമ്പോൾ
ഒരു സൂര്യനുദിച്ചുയരും
ആ സ്നേഹ സൂര്യന്റെ ചൂടിൽ
കരളിലെ മഞ്ഞുരുകും
ഇത്തിരി കുളിരുണ്ടേ മെയ്യിൽ
ഒത്തിരി ചൂടുണ്ടേ കരളിൽ (2)
(വെൺ ചന്ദനമോ......)

കരളു കരളിനെ പുണരുമ്പോൾ
തുടിപ്പാട്ടൊന്നുണരും
ആ തുടിപ്പാട്ടിൻ താളത്തിൽ
യൗവനമോ അർത്ഥം തേടും
ഇത്തിരി കുളിരുണ്ടേ പാട്ടിൽ
ഒത്തിരി ചൂടുണ്ടേ പാട്ടിൽ (2)
(വെൺ ചന്ദനമോ......)