ആടിപ്പാടി നടക്കുന്ന നാടോടിയല്ല

 

 

 

ആടിപ്പാടി നടക്കുന്ന നാടോടിയല്ല
കൂടു വിട്ടും കൂടു മാറും വേലയുമില്ല
ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2)
എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ
(ആടിപ്പാടി..)

യമുന തൻ തടമല്ല യദുകുല കന്യയല്ല (2)
മാദകരാവിൻ തിരുമുറ്റത്താടീടും
നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2)
(ആടിപ്പാടി..)

പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല
നാഗകന്യ പോൽ തിരുമുറ്റത്താടീടും
തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2)
(ആടിപ്പാടി..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadippadi Nadakkunna Naadodiyalla

Additional Info

അനുബന്ധവർത്തമാനം