ഈ പാനപാത്രം

 

ഈ പാനപാത്രം നിന്നിൽ നിന്നെടുക്കാൻ കഴിയില്ലെങ്കിൽ
എന്നെ കല്ലെറിയാനെങ്കിലും അനുവദിക്കേണമേ
ഞാനലഞ്ഞീ പുണ്യതീർത്ഥങ്ങളൊന്നായെൻ
പാപഭാരമൊന്നിറങ്ങി വെയ്ക്കാൻ
കണ്ടില്ലൊരത്താണി ഇല്ലൊരൾത്താരയും
എൻ ബലി കൈക്കൊള്ളുവാൻ
ചിറകണിഞ്ഞെത്തീ പിടയുമെന്നാത്മാവിൻ
നൊമ്പരം കാണാൻ കഴിയില്ലേ ദേവാ ദേവാ ദേവാ

ആ...ആ...ആ...
മൺ വിളക്കിൽ എണ്ണ തീർന്നതറിയാതിരുട്ടിൽ
മണൽ കാട്ടിൽ ഗലീലയിൽ കാതോർത്തുഴറുന്നു ഞാൻ (2)
ദേവാ നിൻ പാദവിന്യാസം ഇനിയും അകലെയാണോ
ഈ മണൽക്കാട്ടിൽ രാവുണരും മുൻപേ
(ഈ പാനപാത്രം...)



 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee paanapathram