മൂകാംബികേ ദേവി

ആ...ആ....ആ.....ആ....
മൂകാംബികേ ദേവീ സർവ്വേ
സൗപർണ്ണികേ ധ്യാനസാന്ദ്രേ
കല്ലോലിനീ ജ്ഞാനദീപ്തം
സർവ്വജ്ഞപീഠം സഹർഷം
ഹൃദയരാഗങ്ങൾ പെയ്യുന്ന സാനുക്കളിൽ
മധുരഭാവങ്ങൾ ചൊരിയുന്ന മേഘങ്ങളിൽ
നിൻ വനശോഭയിൽ നിൻ സ്വരധാരയിൽ
ഞാൻ ഒരു മാത്രകണമാകണം
(മൂകാംബികേ...)

മൗനങ്ങളിൽ പുതുനാദമായ്
കുടജാദ്രിയിൽ നറുദീപമായ്
മധുതീർത്ഥമായ് മകരന്ദമായ്
നിറമാർന്ന നിൻ നിനവാകണം
ഒരു നാളുമലിയാത്ത മനമാകണം
കാലം നുകരാത്ത അമൃതാകണം
ശുഭദായികേ മംഗളസ്വരരൂപിണീ നിർമ്മലേ

ബ്രഹ്മങ്ങളിൽ ശ്രീചക്രമായ്
ഗഗനങ്ങളിൽ തവഭാവമായ്
ചൈതന്യമായ് സാഫല്യമായ്
ഫലമാർന്ന നിൻ കനിയാകണം
ഒരു തീർത്ഥബിന്ദുവിൻ തുടിയാകണം
രാഗം നിലയ്ക്കാത്ത ശ്രുതിയാകണം
ഭവജീവനവിശ്രുതിസ്വരവാഹിനീ നിസ്തുലേ
(മൂകാംബികേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mookambike devi

Additional Info

Year: 
2008

അനുബന്ധവർത്തമാനം