കാത്തിരിക്കുന്നു ഞാൻ

 

കാത്തിരിക്കുന്നു ഞാനിന്നും കാത്തിരിക്കുന്നൂ
നിൻ കാറ്റിനിലേ വരും ഗീതം കേൾക്കാൻ
ദൂരെ സ്വപ്നതീരങ്ങളിലിളം ചൂടു തേടി
വ്യൂഹം ചമയ്ക്കുന്നു
ദേശാടനപ്പക്ഷികൾ പറന്നകലുന്നു
(കാത്തിരിക്കുന്നു....)

നിത്യമാമെൻ ദുഃഖസ്മരണ തൻ മുറിവിൽ
കത്തിയാഴ്ത്തുന്നു നീ ശൂന്യമാം നിശബ്ദതേ (2)
ഉത്തരധ്രുവകൊടും ശൈത്യക്കാറ്റിൽ
ആപൽ ശങ്കകൾ ആവാഹിച്ചെത്തുന്ന സന്ധ്യകളിൽ
(കാത്തിരിക്കുന്നു....)

മഞ്ഞുമലകൾ ഉരുണ്ടുയരുന്നു മേലേ
താഴെ തടാകങ്ങൾ തണുത്തുറയുന്നു
ജന്മാന്തരങ്ങൾക്കപ്പുറമെന്നോ
വിധിച്ചൊരേകാന്തയിൽ
ഈ കൽത്തുറുങ്കിൽ
(കാത്തിരിക്കുന്നു....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kathirikkunnu njan

Additional Info

അനുബന്ധവർത്തമാനം