പ്രകൃതീശ്വരീ ദേവീ
പ്രകൃതീശ്വരീ ദേവീ നട തുറക്കൂ നിൻ
പരിസ്ഥിതി ക്ഷേത്രത്തിൻ നട തുറക്കൂ
സൗരയൂഥങ്ങളിൽ ചുറ്റിയലഞ്ഞു ഞാൻ
ഒടുവിൽ വന്നെത്തി നിൻ തിരുനടയിൽ
നിത്യഹരിതമേ മലമേട്ടിൽ നിൻ
മരതകക്ഷേത്രത്തിൻ താഴ്വരയിൽ (2)
ശംഖൊലി കേട്ടില്ലാ ആ...ആ.ആ. (2)
ശംഖൊലി കേട്ടില്ലാ വസന്തത്തിൻ പുഞ്ചിരി
എന്നേ മാഞ്ഞു പോയി
എന്നേ മാഞ്ഞുപോയീ
മഞ്ഞിൻ തൊപ്പികളുരുകിയൊലിച്ചു പോയി
നഗ്നശിരസ്കരായ് നിൽക്കുന്നു ശൈലങ്ങൾ
അരുവികൾ നിശ്ചലരായി നിൻ സ്വരധാര തൻ
മാറ്റൊലിയെങ്ങോ പൊലിഞ്ഞുപോയി
കാളിന്ദീ വറ്റിവരണ്ടു ഗംഗയിൽ
കാളകൂടം നുരഞ്ഞു പൊന്തുന്നു
ആമസോണും മിസ്സിസ്സിപ്പിയും നൈലും
യാൽക്കിസിയും കൈത്തോടുകളാവുമോ
കൈത്തൊടുകളാവുമോ
(പ്രകൃതി....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prakeeswari devi
Additional Info
ഗാനശാഖ: