മനസ്സേ നീയൊന്നു പാടൂ

 

ഉം..ഉം..ഉം..
മനസ്സേ നീയൊന്ന് പാടൂ മൗനഗാനം (2)
തനിയേ ഇനിയും നീ മൂളും ഗാനം ഗാനം ഗാനം
(മനസ്സേ...)

തേന്മാവിൻ കൊമ്പിൽ ആരും കാണാപൂങ്കുയിലിൻ
സ്വരമധുരം ശ്രുതി മധുരം തിരുമധുരം (2)
തെന്നൽ തേടും പൂവിൻ കാതിൽ
കിന്നാരങ്ങൾ ചൊല്ലും ശീലിൽ
നിന്നൂറും ഗാനം
(മനസ്സേ...)

ആറ്റോരം പൂക്കും ഇല്ലിത്തണ്ടിൻ തേൻ ചുണ്ടിൽ
അലയിളകി സ്വയമുണരും ലയ ലഹരി (2)
ആരോപാസൻ നാവിൽ ചിന്തും
നാമം  പൂക്കും കോവിൽ ചിന്തിൽ
നിന്നൂറും ഗാനം
(മനസ്സേ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasse neeyonnu paadoo

Additional Info

അനുബന്ധവർത്തമാനം