ആരാമം വസന്താരാമം
ആരാമം.... വസന്താരാമം.....
മഞ്ഞും മഞ്ഞിൽ മുങ്ങും
കുഞ്ഞിക്കാടും കാട്ടാറും
തെന്നൽ വന്നു നുള്ളും കന്നിപ്പൂവും
പൂമേടും
കുയിലുകളലയും കുളിരലയിളകും.....
(ആരാമം)
ഓളം തല്ലും
ഓർമ്മകൾതൻ
താഴ്വരയിൽ തേൻമഴയിൽ
പൂത്തുലഞ്ഞൊരെൻ മനസ്സാം
മലരിൽ
ദേവതയായി നീ പിറന്നില്ലേ
തിങ്കൾബിംബം തോൽക്കും
ദേവീ
(ആരാമം)
നാണം നിന്റെ പൂങ്കവിളിൻ
ഓരം തോറും
മാരിവില്ലിൻ
ഏഴു നിറങ്ങൾ എഴുതീ അഴകേ
ചഞ്ചലമാകും നിൻ മിഴി
തൂകും
കണ്ണീർപോലും വൈഡൂര്യങ്ങൾ
(ആരാമം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaramam Vasantharamam
Additional Info
ഗാനശാഖ: