സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ

സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ (2)
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നുവരുമെന്നറിഞ്ഞൂ ഞാന്‍ (2)
സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ 

അനുരാഗ യമുനതന്‍ കല്‍പ്പടവില്‍ നിന്നും
അവിടത്തെ തോണിതന്‍ വരവു കണ്ടൂ (2)
വീട്ടിലെ തത്തമ്മ വിളിച്ചുപറഞ്ഞപ്പോള്‍
വിരുന്നുവരുമെന്നറിഞ്ഞൂ ഞാന്‍ (2)
സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ 

ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുന്‍പെ
അവിടുത്തെ രഥത്തിന്റെ സ്വരംകേട്ടു (2)
പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍
കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍ (2)

സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ 
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നുവരുമെന്നറിഞ്ഞൂ ഞാന്‍ 
സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnam ennude (pathos)