സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയ

ങും.... ങും.....
സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ 
കല്‍പ്പിതകഥയിലെ രാജകുമാരാ (2)
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ 
കല്‍പ്പിതകഥയിലെ രാജകുമാരാ

അനുരാഗ യമുനതന്‍ കല്‍പ്പടവില്‍നിന്നും
അവിടുത്തെ തോണിതന്‍ വരവു കണ്ടൂ (2)
വീട്ടിലെ തത്തമ്മ വിളിച്ചു പറഞ്ഞപ്പോള്‍
വിരുന്നു വരുമെന്നറിഞ്ഞൂ ഞാന്‍ (2)
(സ്വപ്നം വന്നെന്‍....)

ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുമ്പെ
അവിടുത്തെ രഥത്തിന്റെ സ്വരം കേട്ടു (2)
പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍
കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍ (2)
(സ്വപ്നം വന്നെന്‍....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnam vannen

Additional Info

അനുബന്ധവർത്തമാനം